ഇർമ്മ ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പിനെത്തുടർന്ന് കരീബിയൻ രാജ്യങ്ങളിലും അമേരിക്കയിലും മുൻകരുതൽ നടപടികൾ ആരംഭിച്ചു. ഇന്ന് ഇർമ്മ ഫ്ലോറിഡയിലെത്തുമെന്നാണ് മുന്നറിയിപ്പ്. കാറ്റഗറി 4 വിഭാഗത്തിലാണ് ഇർമ്മയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 130 മുതൽ 150 മൈൽ വേഗതയിലാകും ഇർമ്മ സഞ്ചരിക്കുക.