കോതമംഗലം: കോതമംഗലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.ഊന്നുകൽ സ്വദേശി സജി ആന്റണിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ പ്രിയയെ ഇന്നലെ രാത്രി മക്കളുടെ മുന്നിൽ വച്ചാണ് ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

ഊന്നുകൽ സ്വദേശിയായ നാൽപ്പത്തിരണ്ടുകാരൻ ഭാര്യ പ്രിയയെ ഇന്നലെ വൈകിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് നാടിനെ നടുക്കിയ ഇരട്ടമരണങ്ങള്ക്ക് കാരണമായത്.

സജീയ്ക്കെതിരെ ഊന്നുകൽ പോലീസിന് പ്രിയ പരാതി നൽകിയിരുന്നു. നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആയിരുന്നു സജീയ്ക്ക് നിർദേശവും ലഭിച്ചു.  ഇതേ തുടർന്ന് ഉണ്ടായ തർക്കത്തിനൊടുവിൽ ആണ് സജി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. 

10ഉം 12ഉം വയസുള്ള മക്കളുടെ മുന്നിൽ വച്ചായിരുന്നു ക്രൂരകൃത്യം. കഴുത്തിനും നെഞ്ചിനും മാരകമായി പരിക്കേറ്റ പ്രിയയുടെ ശരീരത്തിൽ 16- ഓളം മുറിവുകളുണ്ടായിരുന്നു. കൊലപാതകത്തെ തുടർന്നുണ്ടായ കുറ്റബോധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും