ഹൈക്കമാന്റിന്റെ തീരുമാനമാണ് അംഗീകരിച്ചത്. കമൽനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ പ്രതിഷേധമില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
ഭോപ്പാൽ: അച്ഛനെപ്പോലെയാണ് താനെന്നും സ്ഥാനമാനങ്ങളിൽ കൊതിയോ ആഗ്രഹമോ ഇല്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഹൈക്കമാന്റിന്റെ തീരുമാനമാണ് അംഗീകരിച്ചതെന്നും കമൽനാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ പ്രതിഷേധമില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. എൻഡിറ്റിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിന്ധ്യ ഇപ്രകാരം പറഞ്ഞത്.
ഇന്നലെ രാത്രി ഭോപ്പാലിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് കമൽനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു ഈ തീരുമാനം. കോൺഗ്രസിലെ യുവതലമുറയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
