ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് സഹമന്ത്രി സത്യപാല്‍ സിംഗ്
ദില്ലി: താൻ കുരങ്ങന്റെ കുഞ്ഞല്ലെന്ന് കേന്ദ്ര മാനവവിഭവ ശേഷി സഹമന്ത്രി സത്യപാല് സിംഗ്.ഡാര്വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും തന്റെ മുന്ഗാമികള് കുരങ്ങന്മാരായിരുന്നില്ലെന്ന് സത്യപാല് സിംഗ് പറഞ്ഞു. ഡല്ഹിയില് ഒരു പുസ്തക പ്രകാശന ചടങ്ങില് സംസാരിക്കവെയായിരുന്നു സത്യപാല് വീണ്ടും ഡാര്വിന്റെ സിദ്ധാന്തത്തെ തള്ളിയത്. ഡാര്വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. എന്റെ മുന്ഗാമികള് കുരങ്ങന്മാരായിരുന്നില്ല. പലരും എന്റെ അഭിപ്രായങ്ങളെ എതിര്ക്കുന്നു.
ചിലര് യോജിക്കുന്നു. മാധ്യമങ്ങളുടെ പിന്തുണയില്ല. ഇന്നല്ലെങ്കില് നാളെ, അതുമല്ലെങ്കില് 10-20 വര്ഷം കഴിഞ്ഞ് ഞാന് പറഞ്ഞത് ശരിയായിരുന്നെന്ന് നിങ്ങള്ക്ക് മനസിലാകുമെന്നും സത്യപാല് പറഞ്ഞു. ശാസ്ത്ര വിദ്യാര്ഥിയായിരുന്നു തനിക്കു വിഷയത്തില് പിഎച്ച്ഡി ഉണ്ടെന്നും മുമ്പ് നടത്തിയ പരാമര്ശങ്ങളില് ഉറച്ചുനില്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരിയില് ഡാര്വിന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന വന് വിവാദമായിരുന്നു. പരിണാമ സിദ്ധാന്തം വിദ്യാര്ഥികളുടെ പാഠ്യപദ്ധതിയില്നിന്ന് ഒഴിവാക്കണമെന്നും സിദ്ധാന്തത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്നുമായിരുന്നു സത്യപാല് സിംഗ് അന്ന് പറഞ്ഞിരുന്നത്.
