ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബൽ പുരസ്കാരം പ്രഖ്യാപിച്ചു. അണുവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്റർനാഷനൽ ക്യാമ്പെയിൻ റ്റു അബോളിഷ് നൂക്ലിയർ വെപ്പൺസ് (ICAN) എന്ന സംഘടനയാണ് പുരസ്കാരത്തിന് അര്‍ഹമായത്. ആണവ നിരായുധീകരണ ഉടമ്പടി കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച 'ICAN' 2007ലാണ് നിലവില്‍ വന്നത്. സംഘടനയ്ക്ക് 101 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള സംഘടനയാണിത്. 300 നോമിനേഷനുകളിൽനിന്നാണ് നൊബൽ സമിതി, ഇത്തവണത്തെ പുരസ്കാര ജേതാവിനെ തെരഞ്ഞടുത്തത്.