ഇടുക്കി പൂപ്പാറയിലെ 'മൂന്നാര്‍ ഗേറ്റ്' എന്ന റിസോര്‍ട്ട് ഏറ്റെടുക്കാനുളള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു.

ഇടുക്കി: ഇടുക്കി പൂപ്പാറയിലെ 'മൂന്നാര്‍ ഗേറ്റ്' എന്ന റിസോര്‍ട്ട് ഏറ്റെടുക്കാനുളള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഹൈക്കോടതി ഉത്തരവുമായെത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്.

പൊലീസ് ഉണ്ടായിട്ടും റിസോര്‍ട്ട് ഏറ്റെടുക്കാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല. മുമ്പും റിസോര്‍ട്ട് ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ശ്രമം പരാജയപ്പെടുന്നത്.