കൊലപാതകത്തിൽ ക്വട്ടേഷൻ സംഘം ഇല്ലെന്നാണ് ഇതുവരെയുള്ള വിവരം
കോട്ടയം: കെവിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് ഐ.ജി വിജയ് സാഖറെ അറിയിച്ചു. സംഭവത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളാണ്. നീനുവിന്റെ അമ്മ ഇപ്പോഴും ഒളിവിലാണ്. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിൽ ക്വട്ടേഷൻ സംഘം ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്നും പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
