മദ്യപിച്ച് പൂസായി കിടക്കുന്നവരെ പലപ്പോഴും നാം പാമ്പെന്ന് വിളിക്കാറുണ്ട്. എന്നാല്‍ ഒരു പാമ്പ് തന്നെ അടിച്ച് പൂസായാല്‍ എങ്ങനെയിരിക്കും. കേറിയത് ബാറിലെല്ല എന്നു മാത്രം, പിന്നെയെവിടെയാണെന്നായിരിക്കും ഇപ്പോഴത്തെ സംശയം. കഥ നടക്കുന്നത് അങ്ങ് ദൂരെ മധ്യപ്രദേശിലാണ്. ഒരു ബീയര്‍ ബോട്ടിലിനുള്ളില്‍ തലയിട്ട് ആപ്പിലായ പാമ്പാണ് കഥാപാത്രം.
തല ബോട്ടിലിനുള്ളില്‍ കുടുങ്ങിയതോടെ പാമ്പ് അങ്കലാപ്പിലായി. ഏറെ പാടുപെട്ട് ശ്രമിച്ചിട്ടും തലയൂരാന്‍ കഴിയാതാതെ ജീവനുകൊണ്ട് നെട്ടോട്ടമോടുകയാണ്. എന്നാല്‍ കണ്ടിരിക്കുന്ന പ്രദേശവാസികള്‍ക്ക് ഭയം കൊണ്ട് ബോട്ടില്‍ ഊരിയെടുക്കാനും കഴിയുന്നില്ല.
വീഡിയോ കാണാം...
