ഒരുപക്ഷേ അന്ന് കൊറിയക്കെതിരേ ആ ഗോള്‍ വഴങ്ങിയില്ലായിരുന്നെങ്കില്‍ റഷ്യക്ക് രണ്ടാം റൗണ്ടിലെങ്കിലും എത്താമായിരുന്നു.

മോസ്‌കോ: നാല് വര്‍ഷം മുന്‍പ് ഗോള്‍ പോസ്റ്റിനുള്ളില്‍ പൊട്ടിക്കകരഞ്ഞ റഷ്യന്‍ ഗോള്‍ കീപ്പറെ ഓര്‍മയില്ലേ. അതേ റഷ്യന്‍ ഗോള്‍ കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ് തന്നെ. അന്ന് ദക്ഷിണ കൊറിയക്കെതിരേ അനായാസമായി എടുക്കാവുന്ന ഒരു ഷോട്ട് വിട്ടുകളഞ്ഞതിന് വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്.

Scroll to load tweet…

പിന്നീട് റഷ്യ ഒരു ഗോള്‍ നേടി മത്സരം സമനിലയില്‍ അവസാനിപ്പിച്ചു. അടുത്തടുത്ത മത്സരങ്ങളില്‍ ബെല്‍ജിയത്തോട് തോറ്റും അള്‍ജീരിയയോട് സമനില വഴങ്ങിയും റഷ്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഒരുപക്ഷേ അന്ന് കൊറിയക്കെതിരേ ആ ഗോള്‍ വഴങ്ങിയില്ലായിരുന്നെങ്കില്‍ റഷ്യക്ക് രണ്ടാം റൗണ്ടിലെങ്കിലും എത്താമായിരുന്നു.

വലിയ വിലയാണ് അന്ന് കൊടുക്കേണ്ടി വന്നത്. എന്നാലിന്ന് അകിന്‍ഫീവ് റഷ്യയുടെ വീരനായകനായി. രണ്ട് പെനാല്‍റ്റികള്‍ തടുത്തിട്ടതോടെ 2010 ലോകകപ്പ് ചാംപ്യന്മാരായ സ്‌പെയ്ന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്.

Scroll to load tweet…
Scroll to load tweet…