തൃശൂരില്‍ പൂരപ്രേമികളെ ആവേശത്തിലാറാടിച്ച്, ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുന്നു. മേളപ്പെരുക്കത്തില്‍ ത്രസിച്ചുനില്‍ക്കുകയാണ് പൂരനഗരി. പാണ്ടിമേളത്തിന്റെ രൗദ്രതാളം തീര്‍ത്താണ് ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുന്നത്. പതികാലത്തില്‍ തുടങ്ങി ആസ്വാദകനെ മേളത്തിന്റെ മറ്റൊരുതലത്തിലേക്ക് എത്തിക്കുന്ന നാദവിസ്‌മയമാണ് പാണ്ടിമേളം. പാറമേക്കാവ് വിഭാഗമാണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. പേരെടുത്ത മേളവിദ്വാന്‍മാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിച്ചോട്ടിലാണ് പാണ്ടിമേളം അരങ്ങേറുന്നത്.

ഇലഞ്ഞിത്തറമേളം തല്‍സമയം കാണാം...