കാസര്‍ഗോഡ്: തെരുവോരങ്ങളില്‍ ഇതരസംസ്ഥാന കച്ചവടക്കാര്‍ വില്‍ക്കുന്ന ബീഡയില്‍ മാരകവിഷം ചേര്‍ക്കുന്നതായി എക്‌സൈസ് വകുപ്പിന്‍റെ കണ്ടെത്തല്‍.ക്യാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന വേദനസംഹാരി ഗുളികള്‍ മതല്‍ കുപ്പിച്ചില്ലുവരെ പൊടിച്ചുചേര്‍ത്താണ് പലയിടങ്ങളിലേയും ബീഡ വില്‍പ്പന.
ഇതരസംസ്ഥാനക്കാരുടെ കുത്തകയാണ് തെരുവോരങ്ങളിലെ ബീഡക്കച്ചവടം. ബീഡയില്‍ ലഹരിക്കുവേണ്ടി വലിയതോതില്‍ മാരക വിഷം ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കാസര്‍കോട്ടെ അമ്പതോളം കടകളില്‍ എക്‌സൈസ് അധികൃതര്‍ പരിശോധന നടത്തിയത്. ബീഡയില്‍ ചേര്‍ക്കാന്‍ കരുതിവച്ചിരുന്ന ലഹരിവസ്തുക്കള്‍ കണ്ട് എക്‌സൈസ് അധികൃതര്‍തന്നെ ഞെട്ടി.
കിഡ്നി, ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികകളടക്കം പൊടിച്ചുചേര്‍ത്ത മിശ്രിതമാണ് വെറ്റിയലില്‍ ചേര്‍ക്കുന്നത്.വായക്കകത്ത് ചെറിയ മുറിവുകളുണ്ടായി ലഹരി നേരെ തലക്ക് പിടിക്കാന്‍ കുപ്പിച്ചില്ലുപൊടിച്ചുപോലും പൊടിച്ചുചേര്‍ക്കുകയാണ്.
സ്ഥിരം ഇടപടുകാര്‍ക്കാര്‍ക്കും പരിചയക്കാര്‍ക്കുമാണ് വീര്യം കൂടിയ ചാര്‍ സൗ ബീസ് എന്ന് പേരിട്ടിരിക്കുന്ന ബീഡ വില്‍ക്കുന്നത്.ലഹരിവസ്തുക്കളടക്കം കയ്യോടെ പിടിക്കപെട്ടാലും നിയമത്തിന്‍റെ പഴുത് ഉപയോഗിച്ച് പെട്ടന്ന് രക്ഷപെടാന്‍ കഴിയുന്നതാണ് ഇതരസംസ്ഥാന കച്ചവടക്കാര്‍ക്ക് പലപ്പോഴും സഹായകരമാവുന്നത്.
