രാജസ്ഥാൻ സ്വദേശി പിടിയില്‍ ആഭരണം കടത്തിയത് കെഎസ്ആര്‍ടിസി ബസ് വഴി
പാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ നികുതി വെട്ടിച്ച് കടത്തിയ 960 ഗ്രാം വജ്രാഭരണങ്ങൾ പിടികൂടി. ആഭരണം കടത്തിയ രാജസ്ഥാൻ സ്വദേശി മഹേന്ദ്ര കുമാറിനെ കസ്റ്റഡിയിൽ എടുത്തു.
കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേയ്ക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലാണ് വജ്രാഭരണം കണ്ടെത്തിയത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് രാജസ്ഥാന്‍ സ്വദേശി കുടുങ്ങിയത്.
