സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാനരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45  മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം. കാലാവസ്ഥാനിരീക്ഷണ കേന്ദ്രമാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. 

കേരളത്തിന് പുറമേ, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2 മണി മുതലാണ് കരുതേണ്ടത്. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ജാഗ്രതാനിര്‍ദേശം ബാധകമാണെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിക്കുന്നു