Asianet News MalayalamAsianet News Malayalam

പാര്‍ക്കിങ് നിയമം തെറ്റിച്ചാല്‍ കുവൈറ്റില്‍ തടവ് ശിക്ഷ

imprisonment for parking violation in kuwait
Author
First Published Dec 13, 2016, 7:41 PM IST

കുവൈത്തില്‍ അംഗപരിമിതര്‍ക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലത്ത് മറ്റുള്ളവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ജനുവരി മുതല്‍ ഇത് പ്രാബല്ല്യത്തില്‍ വരുത്താനാണ് തീരുമാനം.ഇതിന് മുന്നേനാടിയായി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു.

അംഗപരിമിതരുടെ അവകാശങ്ങള്‍ സംബന്ധിച്ച 8/2010 നിയമത്തിലെ 63 ാം വകുപ്പ് ജനുവരി ഒന്നുമുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് അംഗപരിമിതര്‍ക്കായുള്ള പൊതു അതോറിട്ടി ഡയറക്ടര്‍ ഡോ. ഷാഫീഖാ അല്‍ അവാധി വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരിക്കും നിയമം കര്‍ശനമാക്കുന്നത്. അംഗപരിമിതരുടെ വാഹനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്ന സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നവര്‍ക്ക് ഒരു മാസം തടവുശിക്ഷയോ 200 ദിനാറോ രണ്ടും കൂടിയോ ശിക്ഷ നല്‍കാന്‍ നിയമവകുപ്പ് അനുശാസിക്കുന്നതായി അവാധി പറഞ്ഞു. അംഗപരിമിതര്‍ തങ്കളുടെ കൈവശമുള്ള കാര്‍ഡുകളുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും കഴിഞ്ഞവര്‍ അവ പുതുക്കണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക് പോലീസുമായുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണിത്.

അംഗപരിമിതര്‍ക്കായുള്ള പൊതു അതോറിട്ടിയുടെ കണക്കനുസരിച്ച് 41,330 പേര്‍ കുവൈറ്റിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ സഹ്‌ലവി അറിയിച്ചു. ശാരീരികവും മാനസികവും കാഴ്ച, കേള്‍വി വൈകല്യങ്ങളുള്ളവരെല്ലാം അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. നാം ആഗ്രഹിക്കുന്ന ഭാവിക്ക് 17 ലക്ഷ്യങ്ങള്‍ നേടുക എന്നതായിരിക്കും അടുത്ത വര്‍ഷത്തെ മന്ത്രാലയത്തിന്റെ ആപ്തവാക്യം. അംഗപരിമിതരെ സമൂഹത്തിന്റെ ഭാഗമാക്കുന്നതിന് തടസമായി നില്‍ക്കുന്നവയെ നീക്കം ചെയ്യുന്നതാണ് ഇതില്‍ പ്രധാനം.

Follow Us:
Download App:
  • android
  • ios