വെള്ളിയാഴ്ച കര്‍ണ്ണാടക നിയമസഭയില്‍ നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ബംഗലൂരു : വെള്ളിയാഴ്ച കര്ണ്ണാടക നിയമസഭയില് നടന്ന ഒരു സംഭവം സോഷ്യല് മീഡിയയില് വൈറലാകുന്നു. വെള്ളിയാഴ്ച എച്ച് ഡി കുമാരസ്വാമിയുടെ വിശ്വാസ വോട്ടെടുപ്പില് നിന്നും വിട്ടു നില്ക്കുന്നതിന് മുന്പായി നടത്തിയ പ്രസംഗത്തില് ഡി കെ ശിവകുമാറിനെ പരസ്യമായി വില്ലനെന്ന് വിളിച്ചാണ് ബിജെപി നേതാവ് യെദ്യൂരപ്പപരാമര്ശം നടത്തിയത്.
‘മിസ്റ്റര് ശിവകുമാര് നിങ്ങള് വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചത്, നിങ്ങളാണ് ഈ കഥയിലെ വില്ലന്, റിസോര്ട്ട് രാഷ്ട്രീരീയമാണ് നിങ്ങള് കളിച്ചത്, ഈ കളി കൊണ്ട് നിങ്ങള്ക്ക് ഭാവിയില് ഒരു നേട്ടവുമുണ്ടാവാന് പോകുന്നില്ല മറിച്ച് പശ്ചാത്തപിക്കേണ്ടി വരും’ എന്നായിരുന്നു യെദ്യൂരപ്പയുടെ പരാമര്ശം.
എന്നാല് ഇതൊക്കെ കേട്ട് ചിരിച്ച് നിന്ന ശിവകുമാര് മറുപടിക്കായി എഴുന്നേറ്റു. ‘അദ്ദേഹം എന്തു വേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ, പക്ഷെ ഞാന് നിങ്ങളുടെ വില്ലനല്ല, പാര്ട്ടി അദ്ധ്യക്ഷന് രാഹുല് ഗാന്ധി ഏല്പ്പിച്ച ഉത്തരവാദിത്വം താന് നിറവേറ്റി എന്നതില് കവിഞ്ഞ് താന് ഒന്നും ചെയ്തിട്ടില്ല, നമ്മള് നല്ല സുഹൃത്തുക്കളല്ലെ’ എന്നായിരുന്നു ഡി കെ ശിവകുമാറിന്റെ കിടിലന് മറുപടി.

