ആലുവ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന വെങ്കിടാചലം ബീഡി മൊത്ത വ്യാപാര കേന്ദ്രത്തിലായിരുന്നുു പരിശോധന. ഇവിടെ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ പുതിയ 2000 രൂപയുടെ 400 നോട്ടുകള്‍ കടയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. ഒപ്പം , ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 22 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകളും പിടിച്ചെടുത്തു.
നോട്ടുകള്‍ മാറിയെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലവിലുള്ളപ്പോഴും ഇത്രയധികം നോട്ടുകള്‍ എങ്ങനെ ലഭിച്ചുവെന്ന കാര്യം വിശദീകരിക്കാന്‍ കടയുടമക്കായില്ല. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച വ്യാപകമായി മാറിയെടുത്തവയാണീ നോട്ടുകളെന്നാണ് ആദായ നികുതി വകുപ്പിന്റെ സംശയം. ഇവിടെ പ്രധാന ഉപഭോക്താക്കളും അന്യസംസ്ഥാന തൊഴിലാളികളാണെന്നത് സംശയത്തിന് കാരണമാണ്.
ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പരിശോധന നടത്തിയത്.
