Asianet News MalayalamAsianet News Malayalam

2022ൽ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയക്കും: പ്രധാനമന്ത്രി

രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. 

independence day speech by modi
Author
Delhi, First Published Aug 15, 2018, 8:44 AM IST

ദില്ലി: രാജ്യം ഇന്ന് 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. 

വെളളപ്പൊക്ക ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കൊപ്പമാണ് തന്‍റെ ചിന്തകളെന്ന് മോദി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.  ബഹിരാകാശത്തേക്ക് 2022ൽ ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആഗോള താപനം ഒരു ഭീഷണിയാണെന്നും പാരിസ്ഥിതി ആശങ്കയ്ക്കു കാരണമാണെന്നും വിശ്വസിക്കുന്ന ഒരുവിഭാഗം ജനങ്ങൾക്ക് ഇന്ത്യ ഒരു പ്രതീക്ഷയാണ്. കഴിഞ്ഞ വർഷം ജിഎസ്ടി യാഥാർഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തിൽ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നു എന്ന് മോദി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് വന്‍ മാറ്റമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ബി.ആർ. അംബേദ്കർ നമുക്ക് നൽകിയ ഭരണഘടനയിൽ എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം ഉറപ്പ് വരുത്തണം. എന്നാല്‍ മാത്രമേ ഇന്ത്യയ്ക്ക് വലിയ രീതിയില്‍ വികസിക്കാനാകൂ. നാവികസേനയിലെ ആറ് വനിതാ ഉദ്യോഗസ്ഥർ അടുത്തിടെ ലോകം ചുറ്റി വന്ന അഭിമാനത്തിലാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്നും മോദി പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios