വോട്ട് മോഷണ ആരോപണം ശക്തമായി മുന്നോട്ട് കൊണ്ടുപോകും ചീഫ് ജസ്റ്റിസിന് കത്ത് നൽകാനും തീരുമാനം
ദില്ലി: ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടു നിന്നെങ്കിലും ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു എന്ന് മല്ലികാര്‍ജുന്‍ ഖർഗെ പറഞ്ഞു അഞ്ച് കാര്യങ്ങൾ യോഗം തീരുമാനം എടുത്തു
1, വോട്ട് ചോരി ആോരപണം ശക്തമായി മുന്നോട്ട് കൊണ്ടുപോകും ചീഫ് ജസ്റ്റിസിന് കത്ത് നൽകും
2, സിബിഎസ് ഇ മൂല്യനിര്‍ണയം വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ധർമേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യം
3, കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണം, സാമ്പത്തിക സ്ഥിതി, വിലക്കയറ്റം, കർഷകരുടെ പ്രശ്നം എന്നിവ ചർച്ച ചെയ്യണം
4, എല്ലാ രണ്ട് മാസം കൂടുമ്പോഴും ഇന്ത്യ സഖ്യം യോഗം, അടുത്ത യോഗം 8 ഒക്ടോബറില്‍ ഹൈദരാബാദില്‍ ചേരും
5, മൺസൂൺ സെഷനിൽ എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൽ യോഗം ചേരും
പരീക്ഷാ സമ്പ്രദായത്തിലെ അപാകത മൂലം ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും തകർന്നു പിന്നാക്ക ദുർബല വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അതിക്രമം അധികവും നടക്കുന്നതെന്നും ഘർഗെ പറഞ്ഞു


