അരുണാചൽ പ്രദേശിലെ എൽ.എസ്.സി അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കുന്നു. ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയ നയിക്കുന്ന യോഗം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ചർച്ച
അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും. അരുണാചൽ അതിർത്തിയിലെ വിവിധ മേഖലകളിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക ഉന്നതതല ചർച്ച നടക്കുന്നത്
കോർപ്സ് കമാൻഡറായ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയയാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുന്നത് . പ്രശ്നങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ ചൈനീസ് സൈന്യം സ്വീകരിച്ചിരിക്കുന്ന കടന്നുകയറ്റ നിലപാടുകളോടും നീക്കങ്ങളോടും ഇന്ത്യൻ സൈന്യം അതിശക്തമായ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ഉന്നത സൈനിക ചർച്ച നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിർത്തിയിൽ സമാധാനവും ശാന്തതയും നിലനിർത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.
