വാഷിങ്ടണ്‍: ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക. പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി(എന്‍ എസ് എസ്)യിലാണ് ഇന്ത്യയെ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് 68 പേജുള്ള എന്‍എസ് എസ് പുറത്തിറക്കിയത്. മുന്നേറുന്ന ആഗോളശക്തി എന്ന നിലയിലും നയതന്ത്ര- സൈനിക പങ്കാളി എന്ന നിലയിലുമുള്ള ഇന്ത്യയുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര സഹകരണം ആഴത്തിലുള്ളതാക്കുമെന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും അതിര്‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നല്‍കുമെന്നും എന്‍ എസ് എസ് വ്യക്തമാക്കുന്നുണ്ട്.