പാക്കിസ്ഥാന്‍ മണ്ണില്‍നിന്നുള്ള ഭീകരവാദത്തോട് പോരാടുമെന്ന് ഇന്ത്യ- ജപ്പാന്‍ സംയുക്ത പ്രസ്താവന. ലഷ്കറെ ത്വയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളെ പേരെടുത്ത് വിമര്‍ശിച്ച നേതാക്കള്‍, ഭീകരവാദത്തിനെതിരെ സന്ധിയില്ലെന്ന് പ്രഖ്യാപിച്ചു. ഗാന്ധിനഗറില്‍ നടന്ന പന്ത്രണ്ടാമത് ഇന്ത്യ ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ ഇന്‍ഡോ പസഫിക് മേഖലയില്‍ സഹകരണം ശക്തമാക്കുന്ന പതിനഞ്ചു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ജപ്പാനെ, ഇന്ത്യയുടെ ഉറ്റസുഹൃത്ത് എന്നാണ് മോദി ആവര്‍ത്തിച്ച് വിശേഷിപ്പിച്ചത്. ചൈനയുമായി നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാനുമായുള്ള സൗഹൃദം ഇന്ത്യ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.