ചണ്ഡീഗഡ്: ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ഭര്‍ത്താവു ശ്വാസം മൂട്ടിച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ ചൊവ്വാഴ്ച്ച രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവ് സഞ്ജീവ് (35) ലൈംഗികബന്ധത്തിനു ഭാര്യയെ സമീപിച്ചു. എങ്കിലും ഭാര്യ സുമന്‍ (30) ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ ഭാര്യയേ ബലാത്സഗംം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഭാര്യ ആ ശ്രമത്തേയും എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഡെങ്കിപ്പനി ബാധിച്ചു അവശയായിരുന്നതിനാലാണ് ഇവര്‍ ലൈംഗിക ബന്ധത്തിനു തയാറാകാതിരുന്നത്. ഇതിനെ തുടര്‍ന്ന് ആറു പേര്‍ക്കെതിരെ കേസ് എടുത്തു. സഞ്ജീവ് കുമാറും സുമനും വിവാഹം കഴിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞു. ഇവര്‍ക്കു രണ്ടു മക്കളുണ്ട്.
