ദില്ലി: ഇന്ത്യയും നേപ്പാളും എട്ട് കരാറുകളിൽ ധാരണപത്രം ഒപ്പിട്ടു. മയക്കുമരുന്ന് കടത്ത് തടയൽ, ഭൂകമ്പ ദുരിതാശ്വാസം, ആരോഗ്യം, വാണിജ്യം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കും. ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും നേപ്പാൾ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദുബയുടെയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. അതിര്‍ത്തി കടന്നുള്ള വൈദ്യുതി ലൈനിന്‍റെ ഉദ്ഘാടനവും ഇരുവരും സംയുക്തമായി നിര്‍വ്വഹിച്ചു.