ദില്ലി: സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് സി​ക്കിം മേ​ഖ​ല​യി​ലെ ദോം​ഗ്‌​ലോം​ഗി​ലേ​ക്ക് ഇ​ന്ത്യ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ അ​യ​ച്ചു. ദോം​ഗ്‌​ലോം​ഗി​ലെ ഇ​ന്ത്യ​ൻ ബ​ങ്ക​റു​ക​ൾ ചൈ​നീ​സ് പ​ട്ടാ​ളം ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ സൈ​നി​ക​രെ അ​യ​ച്ച​ത്. യു​ദ്ധ​സ​ജ്ജ​മ​ല്ലാ​ത്ത നോ​ൺ കോം​ബ​റ്റീ​വ് മോ​ഡി​ലാ​ണ് മു​ന്നേ​റ്റം. 1962 നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മേ​ഖ​ല​യി​ൽ ഇ​ത്ര​യും ദൈ​ർ​ഘ്യ​മേ​റി​യ സം​ഘ​ർ​ഷാ​വ​സ്ഥ രൂ​പ​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ-​ഭൂ​ട്ടാ​ൻ-​ടി​ബ​റ്റ് അ​തി​ർ​ത്തി​ക​ൾ സ​ന്ധി​ക്കു​ന്ന ദോം​ഗ്‌​ലോം​ഗി​ലെ ലാ​ൾ​ട്ട​നി​ലെ ഇ​ന്ത്യ​യു​ടെ ര​ണ്ടു ബ​ങ്ക​റു​ക​ൾ മാ​റ്റ​ണ​മെ​ന്ന് 2012 ജൂ​ണി​ൽ ചൈ​നീ​സ് പ​ട്ടാ​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ ഇ​തി​ന് വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. ഈ ​പ്ര​ദേ​ശം ചൈ​ന​യു​ടേ​താ​ണെ​ന്നാ​ണ് അ​വ​രു​ടെ അ​വ​കാ​ശ​വാ​ദം. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​ൻ ബ​ങ്ക​റു​ക​ൾ ചൈ​നീ​സ് പ​ട്ടാ​ളം ത​ക​ർ​ത്ത​ത്. പ്ര​ദേ​ശ​ത്തെ ചൈ​നീ​സ് മു​ന്നേ​റ്റം ത​ട​യാ​നാ​ണ് ഇ​ന്ത്യ കൂ​ടു​ത​ൽ സേ​ന​യെ അ​യ​ക്കു​ന്ന​ത്.

സൈ​നി​ക​ക്യാ​മ്പ് സ്ഥി​തി​ചെ​യ്യു​ന്ന ദോം​ഗ്‌​ലോം​ഗി​ലേ​ക്ക് ചൈ​ന റോ​ഡ് നി​ർ​മി​ക്കു​ക​യാ​ണെ​ന്ന് ഭൂ​ട്ടാ​ൻ ആ​രോ​പി​ച്ചി​രു​ന്നു. നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​ച്ച് ത​ത്‌​സ്ഥി​തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.