ഇന്ത്യയുടെ 40–ാമത് വാർത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ്–31 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 2.31 നായിരുന്നു വിക്ഷേപണം. 

ദില്ലി: ഇന്ത്യയുടെ നാൽപതാമത് വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 വിജയകരമായി ഭ്രമണപഥത്തിലെത്തി. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ വച്ച് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.31നാണ് ഐഎസ്ആർഒയുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്. 

അരിയൻ ലോഞ്ച് കോംപ്ലക്സിൽനിന്ന് വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ടെലിവിഷൻ, ഡിഎസ്എൻജി, ഡിടിഎച്ച് തുടങ്ങി വിവിധ വാർത്താവിനിമയ സേവനങ്ങൾക്ക് 15 വർഷത്തോളം ജിസാറ്റ് 31നെ ആശ്രയിക്കാമെന്ന് ഐഎസ്ആർഒ അറിയിച്ചു. 2535 കിലോഗ്രാം ആണ് ഉപഗ്രഹത്തിന്‍റെ ഭാരം.

Scroll to load tweet…