വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം . ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലാണ് വിക്ഷേപിച്ചത് . 

ചെന്നൈ: വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വാഹനങ്ങളില്‍ ഒന്നായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലാണ് വിക്ഷേപിച്ചത് .

Scroll to load tweet…

വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ് 29. 3423 കിലോഗ്രാമാണ് ജിസാറ്റ് 29 ന്‍റെ ഭാരം. ജമ്മുകശ്മീരിലും വടക്ക് കിഴക്കന്‍ മേഖലയിലും ഉള്‍പ്പടെയുള്ള വാര്‍ത്താവിതരണ സംവിധാനങ്ങള്‍ വേഗത്തിലാക്കാന്‍ ജിസാറ്റ് 29ന്‍റെ പ്രവര്‍ത്തനം ഗുണം ചെയ്യും. ഗാജാ ചുഴലിക്കാറ്റ് ഭീഷണി ഉണ്ടായിരുന്നെങ്കിലും വിക്ഷേപണം വിജയകരമാണെന്നാണ് ഐഎസ്ആർഒ നല്‍കുന്ന വിവരം.