ശ്രീനഗര്‍: കാശ്മീരില്‍  സ്‌ഫോടക വസ്തുകള്‍ക്കായി കരസേനയുടെ വ്യാപക തിരച്ചില്‍. അതിര്‍ത്തിയില്‍  പാക്ക് നുഴഞ്ഞു കയറ്റക്കാര്‍  കുഴിബോംബുകളും ഐ ഇ ഡി കളും സ്ഥാപിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തിരച്ചില്‍. ഡ്രോണുകളുള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. 

രജൗരി നൗഷേര സെക്ടറിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇതിനകം ഏതാനം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയിട്ടുണ്ട്. ഇന്നലെ ഇവിടെ ഒരു നുഴഞ്ഞു കയറ്റക്കാരനെ സൈന്യം വധിച്ചിരുന്നു.