ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയില്‍ പൊലീസ് സംഘത്തെ ആക്രമിച്ച ഭീകരരെയാണ് വധിച്ചത്. റയീസ് കച്ച്‌റു, ഫാറുഖ് അഹമ്മദ് ഹൗറ എന്നീ ഭീകരരാണ് മരിച്ചത്. തോക്കുകളും മാസികകളും കണ്ടെടുത്തു. തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് യാത്രചെയ്യുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് കാറിലെത്തിയ ഭീകരര്‍ ആക്രമണം നടത്തിയത്.

ഭീകരര്‍ യാത്ര ചെയ്ത കാറിലെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് തുരങ്കമായ ചേനാനിനസ്‌റി തുരങ്കത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരില്‍ അടുത്ത മാസം രണ്ടിന് എത്താനിരിക്കെയാണ് ഭീകരാക്രമണമുണ്ടായത്. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.