വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യന്‍ അത്ലറ്റ് യു എസില്‍ അറസ്റ്റിലായി. ഇന്ത്യന്‍ അത്ലറ്റ് തന്‍വീര്‍ ഹുസൈനാണ് അറസ്റ്റിലായത്. ലോക സ്നോഷൂ ചാമ്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ തന്‍വീര്‍ ഹുസൈന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സനറാക്ക് ലൈക്കില്‍ വെച്ചാണ് കശ്മീര്‍ സ്വദേശിയായ തന്‍വീറിനെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 23 മുതല്‍ 25 വരെയായിരുന്നു ലോക സ്നോഷൂ ചാമ്പ്യന്‍ഷിപ്പ് നടന്നത്. ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു തന്‍വീര്‍. അതേസമയം സംഭവത്തില്‍ തന്‍വീര്‍ നിരപരാധിയാണെന്ന് സഹപ്രവര്‍ത്തകനായ ആബിദ് ഖാന്‍ പറഞ്ഞു. കേസിലെ പ്രാഥമിക വാദം ഞായറാഴ്ച ആരംഭിക്കും. മുന്‍പ് യു എസ് വിസ നിഷേധിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നയാളാണ് തന്‍വീര്‍.