Asianet News MalayalamAsianet News Malayalam

ഇവാന്‍കയുടെ സന്ദര്‍ശനം, യാചകരെ 'ലോക്കപ്പിലടച്ച്' പൊലീസ്

Indian city locks up its beggars ahead of Ivanka Trump visit
Author
Hyderabad, First Published Nov 11, 2017, 9:53 PM IST

ഹൈദരബാദ്: ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനെത്തുന്ന ഇവാന്‍ക ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഹൈദരബാദിലെ ഭിക്ഷക്കാരെ ലോക്കപ്പിലടയ്ക്കുകയാണ് പൊലീസ്.  അതേസമയം നഗരത്തില്‍ അലയുന്ന ഭവന രഹിതരേയും ഭിക്ഷക്കാരേയുമെല്ലാം ഘോഷാമഹലിലെ ജയിലിന് സമീപമുളള കെട്ടിടത്തിലേയ്ക്ക് മാറ്റുകയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പുനരധിവാസ കേന്ദ്രമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും യാചകരെ ഇവിടെ കുത്തി നിറയ്ക്കുകയാണെന്നാണ് ആരോപണം. ഏകദേശം നാനൂറിലധികം യാചകരെ ഇതിനോടകം ഇവിടെ എത്തിച്ചിട്ടുണ്ട്. 

ആഗോള നിക്ഷേപ സമ്മേളത്തോടനുബന്ധിച്ച് രണ്ട് മാസത്തേയ്ക്ക് ഭിക്ഷാടനം നഗരത്തില്‍ നിരോധിച്ചിട്ടുമുണ്ട്.  നടപടിയില്‍ പ്രതിഷേധിക്കുന്ന യാചകരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ഇവിടെ എത്തിക്കുകയാണെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. 2000ല്‍ ബില്‍ ക്ലിന്‍റണ്‍ സന്ദര്‍ശനം നടത്തിയപ്പോളും സമാന നടപടികള്‍ സ്വീകരിച്ചിരുന്നു. ഹൈദരബാദില്‍ നവംബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ സംഘത്തെ നയിക്കുക അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപാണ്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികളും നിക്ഷേപകരും സംരംഭകരും സംഗമത്തിനെത്തുന്നുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി സംബന്ധിക്കുന്ന സംഗമത്തില്‍ ഇവാന്‍ക ട്രംപ് എത്തുന്നതിന് മുന്നോടിയായി നഗരത്തിന് മോടി കൂട്ടാനാണ് നിരോധനമെന്നും ആരോപണമുണ്ട്. സിഗ്നലുകളിലും തെരുവുകളിലും യാചകരുടെ മോശമായ പെരുമാറ്റം സൃഷ്ടിക്കാന്‍ സാധ്യതയുള്ള അപകട സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios