ബസിന്‍റെ പിന്‍ സീറ്റിലിരുന്ന അക്ഷയെ കണ്ടപ്പോൾ തന്‍റെ അമ്മാവനാണെന്ന് തോന്നിയെന്നാണ് പ്രതിയായ ദീപക് കേദല്‍ പോലീസിന് മൊഴി നല്‍കിയത്. 


ന്ത്യന്‍ വംശജനായ സംരംഭകനെ ടെക്സാസിലെ ബസില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി ഇന്ത്യക്കാരന്‍. ടെക്സസിലെ ഓസ്ടിന്‍ പ്രദേശത്താണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മെയ് 14 -ാം തിയതി വൈകീട്ട് ഒരു പ്രകോപനവും ഇല്ലാതെയാണ് ബസിന്‍റെ പുറകില്‍ ഇരിക്കുകയായിരുന്ന അക്ഷയ് ഗുപ്തയെ (30), ദീപക് കേദല്‍ (31) കുത്തികൊലപ്പെടുത്തിയതെന്ന് ഓസ്ടിന്‍ പോലീസ് പറയുന്നു. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലീസ് അക്ഷയ് ഗുപ്തയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം ഏഴരയോടെ അക്ഷയ്യുടെ മരണം സ്ഥിരീകരിച്ചു. 

പിന്നീട് അടത്തിയ അന്വേഷണത്തിലാണ് ദീപക് കേദലിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുട‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍, അക്ഷയ് ഗുപ്തയെ കണ്ടപ്പോൾ തന്‍റെ അമ്മാവനാണെന്ന് തോന്നിയെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് ദീപക് കേദല്‍ പോലീസിന് നല്‍കിയ മൊഴി. കേദല്‍ ഒരു പ്രകോപനവും ഇല്ലാതെ അക്ഷയ്യുടെ കഴുത്തിന് കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഈ സമയം ബസില്‍ 12 ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. കൊല്ലപ്പെട്ട അക്ഷയ് ഗുപ്ത ഹെല്‍ത്ത് - ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനി സംരംഭകനായിരുന്നു. ഒപ്പം ഓസ്റ്റിനിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ഫുട്ബിറ്റ് എന്ന കമ്പനിയുടെ സഹസ്ഥാപകനുമായിരുന്നു. ശാസ്ത്ര പ്രതിഭകൾക്ക് നല്‍കുന്ന O-1A വിസയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Scroll to load tweet…

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പോലീസ് ദീപക് കേദലിനെ തിരിച്ചറിഞ്ഞത്. യാത്രക്കാരന് കുത്തേറ്റതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി. ഈ സമയം യാതൊരു ഭാവഭേദവുമില്ലാതെ കേദല്‍ ബസില്‍ നിന്നും മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. അധികം വൈകാതെ തന്നെ എപിഡി പട്രോൾ ഉദ്യോഗസ്ഥര്‍ ദീപക് കേദലിനെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേദലിനെ സംഭവസ്ഥലത്ത് നിന്നും ഒന്നര കിലോമീറ്ററിനുള്ളില്‍ വച്ച് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒന്നാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയ കേദലിനെ ട്രാവിസ് കൗണ്ടി ജയിലിലേക്ക് അയച്ചു.