ദളിതർക്ക് എതിരായ ആക്രമണങ്ങൾക്ക് കേന്ദ്രം കൂട്ട് നിൽക്കുന്നുവെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ

First Published 9, Apr 2018, 2:38 PM IST
indian govt helps the people who attacked dalit says sc st commission
Highlights
  • കേന്ദ്ര സർക്കാരിനെതിരെ ദേശീയ പട്ടികജാതി കമ്മീഷൻ

ദില്ലി: കേന്ദ്ര സർക്കാരിനെതിരെ ദേശീയ പട്ടികജാതി കമ്മീഷൻ രംഗത്ത്. ദളിതർക്ക് എതിരായ ആക്രമണങ്ങൾക്ക് സർക്കാർ കൂട്ട് നിൽക്കുന്നുവെന്നാണ് പട്ടികജാതി കമ്മീഷന്‍റെ ആരോപണം. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സാഹചര്യം ബോധ്യപ്പെടുത്തിയിട്ടും നടപടിയില്ലെന്നും കമ്മീഷൻ അംഗം ഡോ.യോഗേന്ദ്ര പാസ്വാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളത്തിൽ ഉൾപ്പടെ ദളിതർക്ക് എതിരായ പൊലീസ് നടപടി അംഗീകരിക്കാനാവില്ല. ദളിതർക്ക് എതിരായ പൊലീസ് നീക്കം ശക്തിപെടുത്താനേ സുപ്രീം കോടതി ഉത്തരവ് വഴിയൊരുക്കൂ എന്നും പാസ്വാൻ പറഞ്ഞു

loader