ദില്ലി: ട്രെയിന്‍ അപകടങ്ങളും ട്രാക്കിലെ അപാകതകളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ റെയില്‍വെ ട്രാക്കുകളെ നിരീക്ഷിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ഡ്രോണുകളെ ഉപയോഗിക്കാനൊരുങ്ങുന്നു.
നൂറുകണക്കിനാളുകളാണ് കഴിഞ്ഞ വര്‍ഷം വിവിധ ഇടങ്ങളിലായി ട്രെയിനപകടങ്ങളില്‍ മരിച്ചത്. പുതുവര്‍ഷകത്തിലും ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഡ്രോളുകളെ ഉപയോഗിക്കുന്നത്.
രക്ഷാപ്രവര്‍കത്തനം, ട്രാക്കിലെ അറ്റകുറ്റ പണികള്‍, തുടങ്ങിയവയ്ക്കാണ് ഡ്രോണുകളെ ഉപയോഗിക്കുക. ഇതിനായി ക്യാമറകള്‍ വാങ്ങാന്‍ റെയില്‍വെ വിവിധ സോണുകളോട് ആവശ്യപ്പെട്ടു.
പശ്ചിമ റെയിവെ ഇതിനോടകം ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് തുടങ്ങി. മധ്യപ്രദേശിലെ ജബല്‍പൂര്‍, ഭോപ്പാല്‍, കോട്ട തുടങ്ങിയ ഇടങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്.
