പൊലീസ് നായയാണ് മൃതദേഹം കണ്ടെത്തിയത്
ഷാർജ: യുഎഇയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറയ്ക്കടിയിൽ ഒളിപ്പിച്ചു. ഷാർജയിലെ വീട്ടിൽനിന്നാണ് 36 വയസ് പ്രായം വരുന്ന യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഭാര്യയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങിയ കുടുംബത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഖലീജ് ടൈംസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്.
കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മക്കളുമായി കേരളത്തിലേക്ക് മടങ്ങിയിരുന്നു. യുവതിയുടെ സഹോദരന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. ഒരു മാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ തറയ്ക്കടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് നായകളെ ഉപയോഗിച്ചാണ് കണ്ടെത്തിയത്. പൊലീസെത്തുമ്പോഴ് വീട് വാടകയ്ക്ക് നല്‍കുമെന്ന ബോര്‍ഡ് ഡോറിന് മുന്നിലുണ്ടായിരുന്നു. യുവതിയുടെ ഭർത്താവിനെതിരെ ഇന്റർപോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

