സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇന്‍ഡിഗോയുടേയും ഗോ എയറിന്‍റേയും നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

ദില്ലി: ഇന്‍ഡിഗോ വിമാനങ്ങളുടെ എഞ്ചിന്‍ തകരാറ് തുടരുന്നു. ജമ്മു വിമാനത്താവളത്തില്‍ എ‍ഞ്ചിനില്‍ നിന്ന് ഇന്ധനം ചോര്‍ന്നതിന്നെത്തുടന്ന് വിമാനം നിരത്തിലിറക്കി. 24 മണിക്കൂറിനിടെ മൂന്നാമത്തെ വിമാനത്തിനാണ് എഞ്ചിന്‍ തകരാറുണ്ടാകുന്നത്. നിയോ എഞ്ചിനിലുള്ള മെറ്റല്‍ ചിപ്പുകളാണ് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നത്. തകരാറ് പരിഹരിച്ച ശേഷം വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കി. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇന്‍ഡിഗോയുടേയും ഗോ എയറിന്‍റേയും നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.