ദില്ലി: ഇന്‍ഡോറില്‍ എത്തേണ്ടിയിരുന്ന യാത്രക്കാരനെ നാഗ്പൂരില്‍ ഇറക്കി ഇന്‍ഡിഗോ വിമാനം. ചെക്കിനില്‍ യാത്രക്കാരന് ലഭിച്ചത് ഇന്‍ഡോറിലേക്കുള്ള ബോര്‍ഡിംഗ് പാസാണ്. യാത്രക്കാരന്‍ കയറിയിരുന്നതും ഇന്‍ഡോറിലേക്ക് പോകാന്‍ തന്നെ. ബോര്‍ഡിംഗ് സമയത്ത് യാത്രികനെ വിമാനം മാറി കയറ്റിയ ജീവനക്കാരന്‍റെ നടപടിയാണ് യാത്രക്കാരനെ വലച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജീവനക്കാരന് പറ്റിയ അമളിയില്‍ ഖേദിക്കുന്നതായി പ്രസ്താവനയിലൂടെ ഇന്‍ഡിഗോ അറിയിച്ചു. സംഭവത്തില്‍ കമ്പനി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ മൂന്ന് സുരക്ഷാ ജീവനക്കാരെയും ഇന്‍ഡിഗോ സസ്പെന്‍റ് ചെയ്തു.