കുഞ്ഞിന്റെ അമ്മയും അയല്‍വാസിയായ സ്ത്രീയും തമ്മില്‍ നടന്ന വാക്കേറ്റമായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുള്ള വാക്കേറ്റം മുറുകിയതോടെ അയല്‍ക്കാരിയുടെ ഭര്‍ത്താവ് വിഷയത്തില്‍ ഇടപെടുകയായിരുന്നു

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മദ്യപിച്ച ശേഷം കുഞ്ഞിനെ തറയിലേക്ക് എടുത്തെറിഞ്ഞ് കൊലപ്പെടുത്തി. നാലുമാസം പ്രായമായ കുഞ്ഞാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

കുഞ്ഞിന്റെ അമ്മയും അയല്‍വാസിയായ സ്ത്രീയും തമ്മില്‍ നടന്ന വാക്കേറ്റമായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുള്ള വാക്കേറ്റം മുറുകിയതോടെ അയല്‍ക്കാരിയുടെ ഭര്‍ത്താവ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. 

മദ്യലഹരിയിലായിരുന്ന ഇയാള്‍ ഇതിനിടെ കുഞ്ഞിനെ എടുത്ത് തറയിലേക്ക് എറിയുകയായിരുന്നു. കുഞ്ഞിന്റെ അമ്മയും മറ്റ് ബന്ധുക്കളും ചേര്‍ന്ന് കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.