തിരുവനന്തപുരം: എ.ഡി.ജി.പി ആര്‍.ശ്രീലേഖയ്‌ക്കെതിരായ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് പ്രത്യേക കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഗതാഗത കമ്മീഷണറായിരിക്കെ ആര്‍.ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതികളും നടത്തിയെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം. ആര്‍.ശ്രീലേഖയ്‌ക്കെതിരെ ഗതാഗത വകുപ്പ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ ചീഫ് സെക്രട്ടറി മരവിപ്പിച്ചിരുന്നു.