Asianet News MalayalamAsianet News Malayalam

ജിഷ കൊലപാതകം; പ്രതിയുടെ മൊഴി വിശ്വസിക്കേണ്ടെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍

Investigation team have more doubts on jishas murder after questioning the murderer
Author
First Published Jun 19, 2016, 8:47 AM IST

ജിഷയുമായി നേരത്തെ ചെറിയ അടുപ്പമുണ്ടായിരുന്നെന്നും അമ്മയും മറ്റൊരാളും പ്രതിയെ തല്ലിയിരുന്നെന്നും ചോദ്യം ചെയ്യലിനിടെ പ്രതി അമീറുല്‍ ഇസ്ലാം പറഞ്ഞ മൊഴിയിലാണ് വൈരുദ്ധ്യമുളളത്. ഇയാളെ മുന്‍ പരിചയമില്ലെന്നാണ് ജിഷയുടെ അമ്മയും സഹോദരിയും ആവര്‍ത്തിക്കുന്നത്. എന്നാല്‍ കുളിക്കടവിലെ തര്‍ക്കം മാത്രമാവില്ല ഹീനമായ  കൃത്യത്തലേക്ക് നയിച്ചതിന് പിന്നിലെന്ന് പൊലീസ് വിലയിരുത്തുന്നു. പ്രതി പറഞ്ഞതുപോലെ മുന്‍ പരിചയമോ വീടുമായി അടുപ്പമോ പ്രതിക്ക് ഉണ്ടായിരുന്നോ എന്നറിയാനാണ് വീണ്ടും അമ്മ രാജേശ്വരിയുടെ മൊഴിയെടുക്കുക. 

എന്നാല്‍  കൃത്യത്തിനിടെ ജിഷയുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തെന്ന മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്.  100 മില്ലീ ലിറ്റര്‍ രക്തത്തില്‍ 93 മില്ലി ഗ്രാം മദ്യത്തിന്‍റെ അംശമാണ് പരിശോധനയില്‍ തിരിച്ചറിഞ്ഞത്. ഇത് രക്തത്തില്‍ കലരണമെങ്കില്‍ ഒന്നര മണിക്കൂര്‍വരെ സമയമെടുക്കും. മരണസമയത്താണ് മദ്യം ഉളളില്‍ച്ചെന്നതെങ്കില്‍ അത് രക്തത്തില്‍ കലരുമായിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സാമ്പിളുകള്‍ ഹൈദരാബാദിലെ ഫൊറന്‍സിക് ലാബില്‍ക്കൂടി പരിശോധിക്കുന്നുണ്ട്. ജിഷയുടെ ശരീരത്തില്‍കണ്ട മുടിയിഴകള്‍, വീട്ടിനുളളില്‍നിന്ന് ലഭിച്ച ബീഡിക്കെട്ട് എന്നിവയും പ്രതിയുടേത് തന്നെയോ എന്ന് തിരിച്ചറിയേണ്ടതുണ്ട്.

Follow Us:
Download App:
  • android
  • ios