ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ ഹോം ഡെലിവറി സര്‍വ്വീസ്
മുംബൈ: രാത്രിയോ, പകലോ ഇനി യാത്രക്കിടെ ഇന്ധനം തീര്ന്ന് വഴിയിൽ കിടക്കേണ്ടിവരില്ല. പെട്രോള് പമ്പ് നിങ്ങളുടെ അടുത്തേക്കെത്തും. ഇന്ധനം തീര്ന്ന് വഴിയില് കുടുങ്ങുന്ന യാത്രക്കാര്ക്കായി ഹോം ഡെലിവറി സർവീസ് ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്. ഒറ്റ ഫോണ് കോളില് ഇനി ഇന്ധനം നിങ്ങളുടെ അടുത്തെത്തും. മഹാരാഷ്ട്രയിലും പൂനെയിലുമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘടത്തിൽ ഈ സംവിധാനത്തിലൂടെ ഡീസൽ മാത്രമായിരിക്കും ലഭ്യമാകുക. ഉടന് തന്നെ പെട്രോളും ഹോം ഡെലിവറിയായി എത്തിക്കുമെന്ന് ഐഒസി മാനേജിംഗ് ഡയറക്ടര് സഞ്ജീവ് സിംഗ് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തുവിട്ടിട്ടില്ല.
