സമരം മൂന്നാം ദിവസത്തിലെത്തിയതോടെ ഐ ഒ സിയുടെ സംസ്ഥാനത്തെ 500 ല്‍ അധികം പമ്പുകള്‍ അടച്ചൂ പൂട്ടിയിരുന്നു. തുടര്‍ന്ന് വിവിധ തലങ്ങളിലായി കഴിഞ്ഞ മൂന്ന് ദിവസമായി ചര്‍ച്ചകള്‍ നടന്ന് വരികയായിരുന്നു. സംഘടന മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കമ്പനി തയ്യാറാകാത്തതിനെ തുടര്‍ന്ന് സമവായത്തിലെത്താതെ സമരം മുന്നോട്ട് പോയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൊഴിലാളി സംഘടനകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഒടുവില്‍ ഗതാഗത മന്ത്രിയും, തൊഴില്‍ മന്ത്രിയും ഇടപെട്ടതും ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് ചര്‍ച്ച നടന്നതും. ടെണ്ടർ വ്യവസ്ഥകൾ പരിഷ്കരിക്കുമെന്ന ഐഒസിയുടെ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.