ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ സൈന്യത്തിന് മുന്നേറ്റം. മൊസൂളില്‍ രൂക്ഷമായ ഏറ്റമുട്ടലാണ് സൈന്യവും ഭീകരരും തമ്മില്‍നടക്കുന്നത്. കീഴടങ്ങാന്‍ ഭീകരര്‍ക്ക് പ്രധാനമന്ത്രി അന്ത്യശാസനം നല്‍കി.
രണ്ട് വര്‍ഷം മുമ്പ് ഐ എസ് നിയന്ത്രണത്തിലായ ശേഷം ആദ്യമായാണ് മ1സൂള്‍നഗരത്തിലേക്ക് സൈന്യം പ്രവേശിക്കുന്നത്. നഗരത്തിന്‍റെകിഴക്കന്‍മേഖലയില്‍കടക്കാന്‍ സൈന്യത്തിനായി. വിമാനത്താവളത്തില്‍നിന്ന് 3 കിലോമീറ്റര്‍അകലെയുള്ള ജുദായത്ത് അല്‍മുഫ്തിയില്‍ എത്താന്‍ സാധിച്ചതായി സൈനിക വക്താവ് അറിയിച്ചു. കുക്ജാലിയിലെ ടി വി സ്റ്റേഷവന്‍റെ നിയന്ത്രണവും സൈന്യം തിരിച്ചുപിടിച്ചു.
ദ്വീക്ക്ലാഹ് ജില്ലയുടെ സൈന്യം തിരിച്ചുപിടിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പലയിടത്തും ശക്തമായ ചെറുത്ത് നില്‍പ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭാഗത്ത് നിന്ന് ഉണടാകുന്നുണ്ട്. പതിനായിരത്തോളം ഭീകരര്‍ മൊസൂളില്‍ ഉണ്ടെന്നാണ് കണക്ക്. സൈന്യവും പൊലീസൂം ഷിയ മിലിഷ്യ പോരാളികളും കുര്‍ദ് പോരാളികളും സംയുക്തമായാണ് ഐ എസിനെതിരെ പോരാടുന്നത്.
കീഴടങ്ങാന്‍ തീവ്രവാദികള്‍ക്ക് ഇറാഖ് പ്രധാനമന്ത്രി അന്ത്യശാസനം നല്‍കി. കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക എന്നീ രണ്ട് വഴികള്‍ മാത്രമേ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് മുന്നില്‍ഉള്ളൂ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണത്തിലുള്ള തന്ത്രപ്രാധാന പ്രദേശമാണ് മൊസൂള്‍ നഗരം.
