ഇറോം ശർമിള ഇന്ന് കേരളത്തിലെത്തും. രാവിലെ ആറേകാലോടെ കോയന്പത്തൂരിൽവിമാനമിറങ്ങുന്ന ഇറോം റോഡ് മാർഗം അട്ടപ്പാടിയിലേക്ക് പോകും. വരുന്ന ഒരു മാസത്തോളം അട്ടപ്പാടിയിൽ താമസമാക്കാനാണ് തീരുമാനം. രാവിലെ കോയമ്പത്തൂർ അട്ടപ്പാടി അതിർത്തിയായ ആനക്കട്ടിയിൽ ഇറോമിന് അട്ടപ്പാടിയിലെ സുഹൃത്തുക്കളുടെയും മനുഷ്യാവകാശ സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്.