അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല എന്നും ഹൊസബളെ

ദില്ലി:‘മതേതരത്വം വേണോയെന്ന വിവാദ പരാമര്‍ശവുമായി RSS ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ രംഗത്ത്.ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ എന്നാണ് ചോദ്യം..ടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിത്.അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല എന്നും ഹൊസബളെ ഒരു ചടങ്ങില്‍ പറഞ്ഞു

 ദത്താ​ത്രേയ ഹൊസബലേയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് രംഗത്തെത്തി. ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അം​ഗീകരിച്ചിട്ടില്ല മനുസ്മൃതിയിൽനിന്നും പ്രചോദനമുൾക്കൊണ്ടല്ല ഭരണഘടന തയാറാക്കിയത് എന്നതിനാൽ അംബേദ്കറിനെയും നെഹ്റുവിനെയും ആക്രമിക്കുകയാണ് ആർഎസ്എസ് . പുതിയ ഭരണഘടന കൊണ്ടുവരുമെന്ന ബിജെപിയുടെയും ആർഎസ്എസിന്‍റേയും നിരന്തരമായ പ്രചാരണത്തിന് ജനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറുപടി നൽകി. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആർഎസ്എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി