അൻവറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം ലീഗ് വളരെ ആലോചനാപൂർവ്വം തീരുമാനിക്കേണ്ടതാണ്

കോഴിക്കോട്: ജമാ അത്തെ ഇസ്ളാമി ബന്ധമല്ല സിപിഎമ്മിന്‍റെ ആർഎസ്എസ് ബന്ധമാണ് നിലമ്പൂരിൽ യുഡിഎഫിന് തുണയായതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. ഗോവിന്ദൻ മാഷോട് നന്ദിയുണ്ട്. ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമില്ല. അവർ അവരുടെ തീരുമാനം എടുക്കുകയായിരുന്നു. സർക്കാർ വിരുദ്ധ വികാരമാണ് നിലസൂരിൽ കണ്ടത്. ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് വേദി പങ്കിട്ടില്ല. ജമാ അത്തെ ഇസ്ലാമിയെ ലീഗ് ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി 

ജമാ അത്തെ ഇസ്ലാമിയുമായി ധാരണയോ സഖ്യമോ ഇല്ല. ലീഗിന്‍റേയും ജമാ അത്തെ ഇസ്ളാമിയുടേയും ഐഡിയോളജി വ്യത്യസ്തമാണ്. ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും പിന്തുന്ന ഇങ്ങോട്ട് തരികയായിരുന്നു. നിലമ്പൂരില്‍ അൻവർ കൊണ്ടു പോയത് ഇടത് വോട്ടുകളാണ്. അൻവറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം ലീഗ് വളരെ ആലോചന പൂർവ്വം തീരുമാനിക്കേണ്ടതാണ്. അൻവർ ഉയർത്തിയ മുദ്രാവാക്യം യുഡിഎഫിനും സ്വീകാര്യമായവയാണ്.

 നിലമ്പൂരിൽ ജമാ അത്തെ ഇസ്ലാമി സഹായിച്ചിട്ടുണ്ടാകാം. അവർ ഇങ്ങോട്ട് സഹായിച്ചതാണ് . അവരുമായി ചർച്ച നടത്തിയിട്ടില്ല. നിലമ്പൂരിൽ അൻവർ ഒരു ഡിസൈഡിങ് ഫാക്ടർ ആണ്. ഭരണ വിരുദ്ധ വികാര വോട്ടുകളാണ് അൻവർ പിടിച്ചതെന്നും എംകെ മുനീർ കൂട്ടിച്ചേര്‍ത്തു