ഇറാക്ക്: ഇസ്ലാമിക് സ്റ്റേറ്റ് ലീഡര്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് യുഎസ് മിലിട്ടറി കമാന്‍ഡര്‍ സ്റ്റീഫന്‍ ടൗണ്‍സെന്‍റ്. മാസങ്ങള്‍ക്ക് മുമ്പാണ് ബാഗ്ദാദിയെ സൈന്യം കൊന്നെന്ന് റഷ്യ പ്രഖ്യാപിച്ചത്. അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് വ്യക്തമായ തെളിവുകളില്ലെന്ന പറഞ്ഞ സ്റ്റീഫന്‍ ഇയാള്‍ ജീവനോടെ ഇരിക്കുന്നതിന്‍റെ ചില സൂചനകള്‍ ലഭിച്ചതായും പറഞ്ഞു.
സിറയിയിലെ റാഘയില്‍ നടന്ന വ്യോമാക്രമണത്തില്‍ അല്‍ ബാഗ്ദാദിയുടെ മരണം റഷ്യ സ്ഥിതീകരിച്ചിരുന്നു. യുഎസ് മിലിട്ടറി ബാഗ്ദാദിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും കണ്ടുകിട്ടുകയാണെങ്കില്‍ തടവില്‍ വെക്കാതെ ഇയാളെ കൊല്ലുമെന്നും സ്റ്റീഫന്‍ ടൗണ്‍സെന്‍റ് വ്യക്തമാക്കി.
ഐഎസ്ഐഎസില്‍ ചേരുന്ന ഭൂരിഭാഗം ഇറാക്കികള്‍ക്കും വോട്ടവകാശമില്ല, ഗവര്‍ണ്‍മെന്‍റ് തങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന ബോധ്യമാണ് ഇവര്‍ക്കുള്ളതെന്നും സ്റ്റീഫന്‍ പറയുന്നു. എല്ലാ ജനതകളുടെയും ഗവര്‍ണ്‍മെന്‍റായി മാറാന്‍ ഇറാക്കി ഭരണകൂടം ശ്രമിക്കണമെന്നും ഇയാള്‍ അഭിപ്രായപ്പെട്ടു.
