ഉസ്ബെകിസ്ഥാന്‍ പ്രസിഡന്റ് ഇസ്ലാം കാരിമോവ് അന്തരിച്ചു. 78 വയസ്സായിരുന്നു. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏഷ്യയിലെ ശ്രദ്ധേയനായ ഭരണാധികാരിയായിരുന്ന കാരിമോവ് 27 വര്‍ഷമായി അധികാരത്തില്‍ തുടരുകയായിരുന്നു. ശനിയാഴ്ച്ച കാരിമോവിന്റെ നാടായ സമര്‍ഖണ്ഡില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. കാരിമോവിന്റെ വിയോഗത്തില്‍ വിവിധ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടു. പ്രധാനമന്ത്രി ഷൗക്കത്ത് മിര്‍സിയോയേവ് അടുത്ത പ്രസിഡന്റാകുമെന്നാണ് കരുതപ്പെടുന്നത്.