കോഴിക്കോട്: ചാരക്കേസ് വിവാദത്തില്‍ ഇത്തരം ചർച്ചകൾ നടത്തേണ്ട സമയമല്ല ഇതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കരനാരായണന്‍. ഈ വിവാദങ്ങൾ കൊണ്ട് ആർക്കും നേട്ടമുണ്ടാകില്ല. ദേശീയ തലത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളി തടയാൻ ഒന്നിക്കുകയാണ് വേണ്ടതെന്നും കെ. ശങ്കരനാരായണൻ പറഞ്ഞു.

ഗ്രൂപ്പുകൾ എല്ലാ കാലത്തും കോൺഗ്രസിലുണ്ടായിട്ടുണ്ട്. അതുകൊണ്ട് ദോഷമുണ്ടായിട്ടില്ല. സ്ഥാനങ്ങൾ ലക്ഷ്യമാക്കിയാണ് വിവാദങ്ങൾ എങ്കിൽ അത് ആർക്കും ഗുണമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.