തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം . സ്വാശ്രമാനേജ്മെന്റുകൾക്കായി മുഖ്യമന്ത്രിയുടെ പി എസ് ഇടപെട്ടെന്ന് വി ഡി സതീശൻ എംഎല്‍എ ആരോപിച്ചു. സ്വാശ്രയ പ്രവേശനം വഷളാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ പിഎസ് ഇടപെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. സർക്കാരിന്റെ പിടിപ്പുകേടില്‍ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്നും 11 ലക്ഷം രൂപ ഫീസാകാൻ കാരണം സർക്കാർ നിലപാടെന്നും വി.ഡി.സതീശൻ പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകൻ മൗനംപാലിച്ചു . മാനേജ്മെന്റുകളുമായി സർക്കാർ ഉണ്ടാക്കിയ കള്ളകരാർ ആണ് എല്ലാത്തിനും കാരണമെന്നും സതീശന്‍ പറഞ്ഞു.
