ശബരിമലയിൽ കലാപമുണ്ടാക്കാൻ ശ്രമം നടന്നതിന് തെളിവുണ്ടെന്ന് മുഖ്യമന്ത്രി. സന്നിധാനത്ത് തമ്പടിച്ച് പ്രശ്നം ഉണ്ടാക്കാൻ ആരേയും ഇനി അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

തിരുവനന്തപുരം: ശബരിമലയിൽ കലാപമുണ്ടാക്കാൻ ശ്രമം നടന്നതിന് തെളിവുണ്ടെന്ന് മുഖ്യമന്ത്രി. സന്നിധാനത്ത് തമ്പടിച്ച് പ്രശ്നം ഉണ്ടാക്കാൻ ആരേയും ഇനി അനുവദിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം തന്ത്രിയെ മുഖ്യമന്ത്രി അപമാനിച്ചെന്ന് ബിജെപി ആരോപിച്ചു. മുഖ്യമന്ത്രിക്കുള്ള വിശദമായ മറുപടി നാളെ പറയുമെന്ന് പന്തളം രാജകുടംബവും പ്രതികരിച്ചു.

1949 കവനനന്‍റ് ഉദ്ദരിക്കുന്നവർ അതിൽ പന്തളംരാജകുടുംബത്തേക്കുറിച്ച് പരാമർശം പോലും ഇല്ലെന്ന കാര്യം മറച്ചുവയ്ക്കുകയാണ്. ഉൽസവകാലത്ത് ഇവർക്ക് നൽകിയിരുക്കുന്ന അധികാരം എടുത്തുമാറ്റാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും അതിൽ കടന്നുള്ള അവകാശവാദം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ക്ഷേത്തതിലെ കർമ്മങ്ങളുടെ കാര്യത്തിൽ മാത്രമാണ് തന്ത്രിക്ക് അധികാരം. അത് അമ്പലം പൂട്ടാനുള്ള അധികാരമല്ല. ദളിതർ കറയുന്നത് തടയാൻ അമ്പലം പൂട്ടിയ ഗുരൂവായുരിലും ലോകാനാർകാവിലും പിന്നീട് അത് തുറക്കേണ്ടിവന്നത് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.